Today: 27 Apr 2024 GMT   Tell Your Friend
Advertisements
ഐഒസി (യു കെ) ~ കേരള ചാപ്റ്റര്‍ 'നിയമസദസ്സ്' സംഘടിപ്പിച്ചു
Photo #1 - U.K. - Otta Nottathil - ioc_uk_nitamasadass
Photo #2 - U.K. - Otta Nottathil - ioc_uk_nitamasadass
ലണ്ടന്‍: യു കെയില്‍ അടുത്തിടെ പ്രഖ്യാപിച്ച പുതിയ കുടിയേറ്റ നയങ്ങള്‍ വിശദീകരിച്ചുകൊണ്ടും പഠനം, തൊഴില്‍ സംബന്ധമായി യു കെയില്‍ വന്ന നിയമ മാറ്റങ്ങളിലെ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കുമുള്ള മറുപടി നല്‍കിക്കൊണ്ടും ഐഒസി (യു കെ) ~ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വെബ്ബിനാര്‍ 'നിയമസദസ്സ്' മികവുറ്റതായി. നിയമവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട്
ഫെബ്രുവരി 25 ~ ന് സംഘടിപ്പിച്ച സെമിനാറിലും അതിന്റെ ഭാഗമായി നടന്ന ചോദ്യോത്തര വേളയിലും ദൃശ്യമായ വന്‍ ജനപങ്കാളിത്തം പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായി മാറി.

നിയമ വിദഗ്ധയും പ്രവാസി ലീഗല്‍ സെല്‍ ~ യു കെ ചാപ്റ്റര്‍ പ്രസിഡന്റുമായ അഡ്വ. സോണിയ സണ്ണി 'നിയമസദസ്സി'ല്‍ മുഖ്യപ്രഭാഷണം നടത്തി. ഐഒസി ~ യു കെ വക്താവ് അജിത് മുതയില്‍ സെമിനാറിന്റെ ഉദ്ദേശ്യശുദ്ധിയും ഐഒസി ഈ വിഷയം ഏറ്റെടുക്കാനുണ്ടായ സാഹചര്യവും വ്യക്തമാക്കി ആമുഖ പ്രസംഗം നടത്തി. പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇത്തരത്തിലുള്ള പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന ഉറപ്പും അദ്ദേഹം നല്‍കി. ഐഒസി സീനിയര്‍ ലീഡര്‍ അപ്പച്ചന്‍ കണ്ണഞ്ചിറ സെമിനാറില്‍ പങ്കെടുത്ത അതിഥികള്‍ക്കും ഭാഗമായ മറ്റുള്ളവര്‍ക്കും സ്വാഗതം ആശംസിച്ചു.

യു കെയില്‍ മെച്ചപ്പെട്ട പഠനം, തൊഴില്‍, ജീവിതം പ്രതീക്ഷിച്ചവര്‍ക്ക് ആശങ്കകള്‍ സൃഷ്ടിക്കുന്ന പുതിയ വിസ നയങ്ങളിലെ സങ്കീര്‍ണ്ണതകളുടെ ചുരുളഴിക്കാന്‍ ഈ സെമിനാര്‍ ഉപകരിക്കുമെന്നും കാലിക പ്രസക്തമായ വിഷയങ്ങളിലെ സജീവമായ ഇടപെടലുകള്‍ ഐഒസി തുടരുമെന്നും ഐഒസി യുകെ ~ കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയേല്‍ വ്യക്തമാക്കി.

ഏറെ പ്രാധാന്യമേറിയതും
കാലിക പ്രസക്തവുമായ വിഷയത്തിന്റെ ഗൗരവം ഒട്ടും ചോരാതെ തന്നെ എല്ലാവരിലേക്കും എത്തുന്ന രീതിയിലാണ് സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടത്. യു കെയില്‍ തൊഴില്‍ ~ വിദ്യാര്‍ത്ഥി വിസ നയങ്ങളില്‍ വന്ന മാറ്റങ്ങളും സങ്കീര്‍ണ്ണതകളും സെമിനാറില്‍ വളരെ സരളമായ രീതിയില്‍ വിശദീകരികരിച്ചത് ഏവര്‍ക്കും പ്രയോജനപ്രദമായി. സെമിനാറിന്റെ മുഖ്യ ആകര്‍ഷണമായി മാറിയ ചോദ്യോത്തര വേളയില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുമുള്ളവര്‍ പങ്കെടുത്തത് പരിപാടിയുടെ ഉദ്ദേശ്യശുദ്ധി പൂര്‍ണ്ണമായി വിജയിച്ചു എന്നതിന്റെ അടിവരയിട്ട തെളിവായി.

പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കും ഈ വിഷയത്തില്‍ കൂടുതലായി എന്തെങ്കിലും കാര്യങ്ങള്‍ അറിയേണ്ടവര്‍ക്കുമായി മുന്‍കൂട്ടി ചോദ്യങ്ങള്‍ ഉന്നയിക്കുവാനായി നല്‍കിയിരുന്ന ഹെല്പ് നമ്പറുകള്‍ മാധ്യമങ്ങളില്‍ നേരത്തെ തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇങ്ങനെ ലഭിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങളും സെമിനാറില്‍ നല്‍കി. സെമിനാറില്‍ പങ്കെടുക്കാന്‍ സാധിക്കാതെപോയവര്‍ മുന്‍കൂട്ടി നല്‍കിയ ചോദ്യങ്ങള്‍ക്കുള്ള നിവാരണം അവര്‍ക്ക് ഇ~മെയില്‍ മുഖേന നല്‍കുന്നതിള്ള ഏര്‍പ്പാടുകളും ചെയ്തിരുന്നു.

ഐഒസി ~ കേരള ചാപ്റ്റര്‍ ഭാരവാഹികളായ അപ്പച്ചന്‍ കണ്ണഞ്ചിറ, റോമി കുര്യാക്കോസ്, ബോബിന്‍ ഫിലിപ്പ്, അശ്വതി നായര്‍, ജെന്നിഫര്‍ ജോയ്, അജി ജോര്‍ജ്, സുരാജ് കൃഷ്ണന്‍, അഡ്വ. ബിബിന്‍ ബോബച്ചന്‍ തുടങ്ങിയവരാണ് നിയമസദസ്സ്' സെമിനാറിന്റെ സ്ട്രീംലൈന്‍, ഹെല്പ് ഡസ്ക്, ചോദ്യോത്തര സെഷന്‍ ക്രോഡീകരണം, മീഡിയ തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചത്.

സെമിനാറില്‍ പങ്കെടുത്ത അതിഥികള്‍, ശ്രോതാക്കള്‍, കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ക്കുള്ള നന്ദി ഐഒസി യു കെ ~ കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയല്‍ അര്‍പ്പിച്ചു.
- dated 10 Mar 2024


Comments:
Keywords: U.K. - Otta Nottathil - ioc_uk_nitamasadass U.K. - Otta Nottathil - ioc_uk_nitamasadass,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
diana_nani_job_application
ഡയാന കുട്ടികളെ നോക്കുന്ന ജോലിക്ക് അയച്ച അപേക്ഷ ലേലത്തിന് Recent or Hot News
തുടര്‍ന്നു വായിക്കുക
khalistan_london_indian_consulate
ലണ്ടനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണം: മുഖ്യപ്രതി അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
uk_to_give_500mn_weapons_oackage_to_ukraine
യുക്രെയ്നു ബ്രിട്ടന്‍ 500 മില്യന്‍ പൗണ്ടിന്റെ ആയുധങ്ങള്‍ നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
divorce_change_wrong_verdict
ആളുമാറി വിവാഹമോചനം; തിരുത്താന്‍ തയാറാവാതെ ജഡ്ജി Recent or Hot News
തുടര്‍ന്നു വായിക്കുക
udf_uk_election_campaign
യുഡിഫ് (യു കെ) ~ യുടെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു Recent or Hot News
20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍ തുടര്‍ന്നു വായിക്കുക
snehasangeetharavu_uk_may_4
യുകെയില്‍ സ്നേഹ സംഗീത രാവ് മെയ് 4 ന്
തുടര്‍ന്നു വായിക്കുക
uk_rwanda_refugee_pact
അഭയാര്‍ഥികളെ റുവാണ്ടയിലേക്കാനുള്ള ബില്‍ ബ്രിട്ടന്‍ പാസാക്കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us